Ticker

6/recent/ticker-posts

കോട്ടപ്പാറക്ക് സമീപം വീട്ടുമുറ്റത്ത് പുലി, പട്ടിക്കൂടിനടുത്ത് കണ്ടെന്ന് വീട്ടുടമ

കാഞ്ഞങ്ങാട് :കോട്ടപ്പാറക്ക് സമീപം വീട്ടുമുറ്റത്ത് പട്ടിക്കൂടിനടുത്ത് പുലിയെ
കണ്ടെന്ന് വീട്ടുടമ . വാഴക്കോടിനടുത്ത് നെല്ലിയടുക്കത്തെ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടെന്നാണ് പറയുന്നത്. ഇന്ന് രാത്രി 10 മണിക്ക് കണ്ടതായാണ് പറയുന്നത്. ബിജുവിൻ്റെ വീട്ടുകാരാണ് കണ്ടത്. വളർത്തു പട്ടിയുടെ കൂടി നരികെ യായിരുന്നു പുലിയുണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞതായി സമീപവാസികൾ പറഞ്ഞു. പട്ടിക്കൂട് പൊളിക്കാനായിട്ടില്ല. ഒത്ത ഉയര മുള്ളതാണെന്നും പറയുന്നു. ഏതാനും ദിവസം മുൻപ് ഉച്ചക്ക് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതായും പറയുന്നുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments