കാഞ്ഞങ്ങാട് :പത്തൊൻപതാം വയസിൽ സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് സമ്പാദിച്ച് വിസ്മയമായി മാറിയ മലപ്പുറം സ്വദേശിനി മറിയം ജുമാന പഠിച്ച കാഞ്ഞങ്ങാട്ടെ സ്കൂളിൽ തിരികെയെത്തി സ്നേഹവും ആദരവും ഏറ്റു വാങ്ങി.
പത്ത് വർഷം മുൻപ് പി പിടിഎസ് കാഞ്ഞങ്ങാട് കടപ്പുറം സ്ക്കൂളിൽ മുന്നിലും, നാലിലും, പഠിപ്പിച്ച ബിന്ദു ടീച്ചർ ജുമാനയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.സ്ക്കൂൾ മാനേജ്മെൻറ് കമ്മിറ്റി, മറ്റു സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെയും ആദരവ് ഏറ്റുവാങ്ങി. പിതാവ് ഉമ്മർ ഫൈസി
ഖത്തീബായി കാഞ്ഞങ്ങാട് ജോലി ചെയ്തിരുന്ന കാലത്താണ് മറിയം ജുമാ ന കാഞ്ഞങ്ങാട് ബാവാനഗർ പി.പി .ടി .എസ് സ്കൂളിൽ രണ്ട് വർഷം പഠിച്ചത്. ആദരവ് ചടങ്ങ് എൻ.എ.നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ പി രാജീവന്‍ സ്വാഗതം പറഞ്ഞു.നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. എ.ഇ.ഒ മിനി ജോസഫ്, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുല്ല പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സി.കെ. അഷ്‌റഫ്, റസിയ ഗഫൂര്‍, സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്‍, സ്‌കൂള്‍ മാനേജര്‍ പി.കെ. സുബൈര്‍, മാനേജ് കമ്മിറ്റി പ്രസിഡന്റ് ഹസൈനാര്‍, സെക്രട്ടറി സി. എച്ച്. മുസ്തഫ, ട്രഷറര്‍ എല്‍.കെ. ഇബ്രാഹിം, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.എന്‍.എ. ഖാലിദ്, പി.ടി.എ പ്രസിഡന്റ് നജ്മുദ്ധീന്, മദര്‍ പി.ടി.എ പ്രസിഡന്റ് റസീന എന്നിവര്‍ ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ലകു
ഞ്ഞി, നൂറാനിയ മസ്ജിദ് പ്രസിഡന്റ് സി. യൂസുഫ് ഹാജി, എ. ഹമീദ് ഹാജി, സീനിയര്‍ അസിസ്റ്റന്റ് അധ്യാപിക സുജ സംബന്ധിച്ചു. അബ്ദുല്‍ ശരീഫ് നന്ദി പറഞ്ഞു. ജുമാനയുടെ കൂടെ പിതാവ് അബ്ദുല്‍ ഉമ്മര്‍ ഫൈസിയും മാതാവ്
0 Comments