Ticker

6/recent/ticker-posts

ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക് പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തൽസ്ഥാനത് നിന്ന് മാറ്റി. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റി നിയമിച്ചത്. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ഗവർണറായെത്തും. മിസോറാം ഗവർണർ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവർണറായി നിയമിച്ചു. ജനറൽ വിജയ് കുമാർ സിങ്ങ് മിസോറാം ഗവർണറാവും. അജയ് കുമാർ ഭല്ലയാണ് മണിപ്പൂരിലെ പുതിയ ഗവർണർ.

സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവർണർ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.

മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ് സർക്കാറുമായും നല്ല ബന്ധമല്ല ആരിഫ് മുഹമ്മദ് ഖാൻ തുടർന്നിരുന്നത്.

ബില്ലുകളിലെ ഒപ്പിടലിൽ തുടങ്ങി വി.സി നിയമനം വരെയുള്ള വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഗവർണർ സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം ഉണ്ടായത്.

Reactions

Post a Comment

0 Comments