കാഞ്ഞങ്ങാട് : കോളേജിൻ്റെ വാതിൽ പൊളിച്ച് അരലക്ഷം രൂപ കവർച്ച ചെയ്തു. നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ ഗേറ്റിനടുത്തുള്ള സെൻ്റ് തെരേസ കോളേജ് ഓഫ് സയൻസിലാണ് കവർച്ച. പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. രാത്രിയാണ് സംഭവം. കോളേജ് സ്റ്റാഫ്ടി. ആതിരയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അതിഞ്ഞാലിലും മോഷണം നടന്നു. സ്റ്റീൽ മെയ്ക് ഇൻ്റെ സ്ട്രീസ് കമ്പനിയുടെ ഫാക്ടറിയിലേക്ക് ഗേറ്റ് പൊട്ടിച്ച് കടന്ന പ്രതി പൈപ്പ് ബെൻഡിംഗ് മെഷീൻ്റെ ഗിയർ സെറ്റ് മോഷ്ടിച്ചു. 45000 രൂപയുടെ നഷ്ടമുണ്ട്. അതിഞ്ഞാലിലെ എ.പി. റഹ്മത്തുള്ള യുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments