Ticker

6/recent/ticker-posts

കാറുകൾ കൂട്ടിയിടിച്ച് ബസ് കാത്ത് നിൽക്കുകയായിരുന്ന യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചു വീണു സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിൽ ഒരു കാർ തെറിച്ച് ബസ് കാത്ത് നിൽക്കുകയായിരുന്ന യാത്രക്കാരുടെ ദേഹത്തേക്ക് വീണ് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കെ എസ് .ടി .പിറോഡിൽ കളനാട് ഇടുവുങ്കലാണ് അപകടം. കീഴൂരിലെ കെ.വി . സുനിൽ 49,കീഴൂരിലെ മീനാക്ഷി 40, രേണു 20 എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന കാറിൽ ഇടിക്കുകയും ഈ കാർ തെറിച്ച് വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വർക്ക് പരിക്കേൽക്കുകയുമായിരുന്നു. അപകടമുണ്ടാത്തിയ കാറിൻ്റെ ഡ്രൈവർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments