Ticker

6/recent/ticker-posts

മുത്തൂറ്റിൽ വ്യാജ സ്വർണ മാല പണയം വെക്കാനെത്തിയ പ്രതി അറസ്റ്റിൽ

കാസർകോട്:മുത്തൂറ്റിൽ വ്യാജ സ്വർണ മാല പണയം വെക്കാനെത്തിയ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ബന്തിയോട് മെർക്കള മണ്ടേക്കാപ്പ് കൂടൽമുട്ടം ഗേറ്റിലെ മുഹമ്മദ് അൻസാരി 23 യെയാണ് അറസ്റ്റ് ചെയ്തത്.
കുമ്പളമുത്തുറ്റ് ഫിന് കോർപ്പിൽ 4 പ വ ൻ തൂക്കം വരുന്ന വ്യാജ സ്വർണവുമായെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് വ്യാജ ആഭരണമാണെന്നറിഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാർ സ്ഥാപനത്തിൻ്റെ ഗ്രിൽ അടച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരിന്നു. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എസ്.ഐ വി . കെ . വി ജയനും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഹൈദരാബാദിൽ 100 കിലോ കഞ്ചാവ് കടത്തിയതിന്നും അഞ്ച് കിലോ ഹാഷിഷ് കടത്തിയതിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടിച്ചതിനും കേസുണ്ട്. പ്രായപൂർത്തിയാകാഞ്ഞ കുട്ടികളെ ഉപേക്ഷിച്ച് യുവതിയെ കൂട്ടി കൊണ്ട് പോയതിന് കണ്ണൂർ ചക്കരകല്ലിലും പൊതു സ്ഥലത്ത് മദ്യപിച്ചതിന് കാസർകോട്ടും പ്രതിക്കെതിരെ കേസുണ്ട്.
Reactions

Post a Comment

0 Comments