കാഞ്ഞങ്ങാട് : ചേരിതിരിഞ്ഞ്റോഡിൽ പൊരിഞ്ഞ കൂട്ടത്തല്ല്. അടിപിടിയിൽ പരിക്കേറ്റ ആറ് പേർ ആശുപതിയിൽ ചികിൽസ തേടി.വെള്ളരിക്കുണ്ട് പുങ്ങoചാലിൽ ഇന്നലെ
വൈകീട്ടാണ് സംഘട്ടനമുണ്ടായത്.
വഴി തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ സംഘടന മുണ്ടാവുകയായിരുന്നു. പരിക്കേറ്റ നാലു പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരെ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചു. പലർക്കും തലക്ക് ഉൾപെടെ പരിക്കേറ്റു. ഒരാളുടെ പറമ്പിലൂടെ വഴി നിർമ്മിക്കുന്നത് സംബന്ധിച്ചതർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വടി ഉൾപ്പെടെ കൈയിലേന്തിയായിരുന്നു അടി. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.
0 Comments