Ticker

6/recent/ticker-posts

കാർ സ്കൂട്ടറിലിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ഏഴ് പേർക്കെതിരെ കേസ്

കാസർകോട്:കാർ സ്കൂട്ടറിലിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചെങ്കള ബേർക്കപള്ളത്തടുക്കത്തെ ബി. അൻവറിൻ്റെ 40 പരാതിയിൽ അഷറഫ് , ബഷീർ, റിയാസ്, താജു മറ്റ് കണ്ടാലറിയുന്നവർക്കെതിരെയാണ് കേസ്. ബേർക്കയിൽ വെച്ചാണ് സംഭവം. കൊല്ലണമെന്ന ഉദ്ദേശത്തോടെ ഇന്നോവ കാറിലും ആൾട്ടോ കാറിലും വന്ന സംഘം സ്കൂട്ടറിന് കുറുകെ കാർ ഇട്ട് ഇടിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിൽ പരിക്ക് പറ്റിയതായും മുൻ വിരോധമാണ് കാരണമെന്നും പറയുന്നു. വിദ്യാനഗർ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments