കടയിലേക്ക് പോയ യുവാവിനെ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുന്നാട് കുതിരക്കല്ലിലെ നാരായണൻ്റെ മകൻ എൻ. അനീഷ് 32 ആണ് മരിച്ചത്. കുതിരക്കല്ലിലെ കടയിലേക്ക് പോയി വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി 8 ന് പോയതാണ്. തിരിച്ചു വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അർദ്ധരാത്രി വീടിനടുത്തുള്ള റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ബേഡകം പൊലീസ് സ്ഥലത്തെത്തി.
0 Comments