Ticker

6/recent/ticker-posts

നടന്ന് പോകുന്നതിനിടെ സ്കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് :നടന്ന് പോകുന്നതിനിടെ സ്കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സെൻട്രൽ ചിത്താരിയിലെ സി.എം. മുഹമ്മദിൻ്റെ മകൻ സി.എം. കുഞ്ഞബ്ദുള്ള 58 ആണ് മരിച്ചത്. ഇന്നല രാത്രി 11 30 ന് ചാമുണ്ഡിക്കുന്നിലാണ് അപകടം. പള്ളിക്കര ഭാഗത്ത് നിന്നും ചിത്താരിയിലേക്ക് നടന്ന് വരവെ സ്കുട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോകവെയാണ് മരണം. സ്കൂട്ടി ഓടിച്ച ആൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചാമുണ്ഡിക്കുന്നിലെ ഓട്ടോ ഡ്രൈവറായിരുന്നു.
Reactions

Post a Comment

0 Comments