Ticker

6/recent/ticker-posts

നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ്, കേസെടുത്തത് അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും

കാഞ്ഞങ്ങാട്:നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ്.
കേസെടുത്തത് അസഭ്യം പറഞ്ഞതിനും  ഭീഷണിപ്പെടുത്തിയതിനും
മൻസൂർ നഴ്സിങ്ങ് സ്കൂൾ വിദ്യാർത്ഥിനി ചൈതന്യ കുമാരി ആത്മഹത്യ ശ്രമം നടത്തിയത് വാർഡൻ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്ന് കേസെടുത്ത 
പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.എന്നാൽ പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർത്തിട്ടില്ല. അസുഖബാധിതയായി കൈക്ക് ട്രിപ്പ് ഇടാൻ പോയി ഹോസ്റ്റലിൽ എത്താൻ വൈകിയതിനാണ് വാർഡൻ ഭീഷണിപ്പെടുത്തിയതെന്നും പ്രഥമ വിവര റിപ്പോർട്ടിൽ ഉണ്ട്.ചൈതന്യയുടെ അമ്മ പാണത്തൂർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരപ്പ കനകപ്പള്ളി വെങ്ങിഞ്ഞിക്കാൽ ഹൗസിലെ ഓമന സദൻ്റെ പരാതിയിലാണ് കേസ്.



Reactions

Post a Comment

0 Comments