Ticker

6/recent/ticker-posts

ചായ്യോത്ത് തയ്യൽ തൊഴിലാളി കിടപ്പ് മുറിയിലും പറമ്പയിൽ യുവാവ് ശുചിമുറിയിലും മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : വിത്യസ്ത സംഭവത്തിൽ
ചായ്യോത്ത് തയ്യൽ തൊഴിലാളിയെ കിടപ്പ് മുറിയിലും പറമ്പയിൽ യുവാവിനെ ശുചിമുറിയിലും മരിച്ച നിലയിൽ കണ്ടെത്തി.ചായ്യോത്തെ തയ്യൽ തൊഴിലാളി ചായ്യോത്തെ ഇ.
മുരളീധരൻ നായരെ 63 വീട്ടിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കയർ അറുത്ത്
 കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു. 
നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ചൂരിപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിക്കും. 
ഭാര്യ: സി. ശാന്തി  .മക്കൾ: സി.ശ്യാം ദാസ് ,സി . ശ്യാമിനി, .മരുമക്കൾ : ശരണ്യ  (കുറഞ്ചേരി) സതീഷ്  സഹോദരങ്ങൾ; സാവിത്രി ,നിർമ്മല, കമലാക്ഷി, ദേവകി.
പൊയിനാച്ചി പറമ്പയിലെ കുഞ്ഞിരാമൻ നായരുടെ മകൻ പുരുഷോത്തമനെ 45 തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശുചിമുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു.
മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments