Ticker

6/recent/ticker-posts

വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ആശുപത്രിയിൽ കയറി
വനിത ഡോക്ടറെ ടിപ്പർ ലോറി
 കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 
ഡോക്ടറുടെ പരാതിയിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഷാൽ ആശുപത്രിയിലെ
ഡോ. പി. ജസീലയുടെ പരാതിയിൽ ആണ് കേസ്. ഐഷാൽ ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന സ്ത്രീയുടെ ബന്ധുവിനും മറെറാരാൾക്കെതിരെയുമാണ് കേസ്.
16  ന് രാവിലെ 9.30 ന് ആണ് കേസിനാസ്പദമായ സംഭവം.
ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തു കയും മറ്റൊരു പ്രതി സോഷ്യൽ മീഡയയിലൂടെ ഡോക്ടറുടെ വീഡിയോ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.
സംഭവത്തിന് കാരണം വിജിന എന്ന സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിന് 85000 രൂപ കെട്ടിവെക്കണം എന്ന് പറഞ്ഞതാണ് സംഭവത്തിന് കാരണമെന്ന് ഡോക്ടർ
പരാതിയിൽ പറഞ്ഞു.

Reactions

Post a Comment

0 Comments