കാസർകോട്:സ്വകാര്യ ബസ് ഇടിച്ച് ഓട്ടോറിക്ഷ തകർന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരനും വാഹനത്തിൽ നിന്നും തെറിച്ച് തോട്ടിൽ വീണു. കാസർകോട് പുത്തൂർ പർപ്പാടിയിൽ ഇന്ന് വൈകീട്ടാണ് അപകടം. ഓട്ടോ ഡ്രൈവർ ബദറടുക്കയിലെ എം എ . പ്രസന്നകുമാർ 41, ഓട്ടോ യാത്രക്കാരനും പരിക്കേറ്റു. കാമ്പാർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ എതിർ ഭാഗത്ത് നിന്നും അജാഗ്രതയിൽ വന്ന റായി ഡീലക്സ് ബസ് ഇടിക്കുകയായിരുന്നു. ഓട്ടോ തെറിച്ച് നോഡരികിലെ തോട്ടിലേക്ക് വീഴാതെ നിന്നു. എന്നാൽ ഡ്രൈവറും യാത്രക്കാരനും ഓട്ടോയിൽ നിന്നും തെറിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഓട്ടോ പാടെ തകർന്നു. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറുടെ പേരിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
0 Comments