കാഞ്ഞങ്ങാട് :മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ. വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകീട്ട് കാഞ്ഞങ്ങാട് കൊളവയലിൽ പരിപാടിയിലും സംബന്ധിക്കും.രാവിലെ പത്തിന് വിദ്യാനഗർ ഉദയഗിരിയിൽ ലൈബ്രറി കൗൺസിൽ ട്രെയിനിങ് സെൻറർ കെട്ടിടം ഉദ്ഘാടനം
ഉച്ചയ്ക്ക് 12ന് ബേക്കലിൽ ഗേറ്റ് വേ ബേക്കൽ റിസോർട്ട് ഉദ്ഘാടനം
ഉച്ചയ്ക്കുശേഷം 3 30ന്
കൊളവയൽകാറ്റാടിയിലും വൈകുന്നേരം 4 30ന് ചീമേനിയിലും പൊതു പരിപാടികൾ എന്നിവയിൽ മുഖ്യമന്ത്രി പങ്കെടുക്കും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കാസർകോട് ജില്ലയിലെ ഇന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. നീലേശ്വരം - പുളിക്കാൽ പാലം ഉദ്ഘാടനം, ബേക്കൽ റിസോർട്ട് ഉദ്ഘാടനം, നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവർക്ക് തെയ്യം കലാകാരൻമാർ സ്വരൂപിച്ചതുക കൈമാറൽ മുഹമ്മദ് റിയാസ് നിർവഹിക്കും.
0 Comments