കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അസാമാന്യമനസാന്നിധ്യത്തിലായിരുന്നു.
സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് കൊവ്വൽ പള്ളി ടൗണിലാണ് സംഭവം. ടർഫ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയ കുട്ടിറോഡ് മുറിച്ച് ഓടുകയായിരുന്നു.കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടി.ടി ബസിന് മുന്നിലൂടെയായിരുന്നു കുട്ടി ഓടിയത്. കിഴക്ക് ഭാഗത്തേക്ക്റോഡിൻ്റെ മറുവശത്തേക്ക്ഓടുന്നതിനിടെ കുട്ടി ബസ് കണ്ടില്ല. കൊവ്വൽ പള്ളിയിൽ സ്റ്റോപ്പില്ലാത്ത ബസിൻ്റെഡ്രൈവർ സർവശക്തിയുമെടുത്ത് പെട്ടന്ന് തന്നെറോഡിൻ്റെ മറുഭാഗത്തേക്ക് ബസ് കയറ്റുകയായിരുന്നു. ഇത് മൂലം മാത്രമാണ് കുട്ടിക്ക് ജീവൻ തിരിച്ചു കിട്ടിയത്. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ റഹൂഫ് ആയിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് ബസ് കണ്ണൂരിലേക്ക് പോകുമ്പോൾ തടിച്ചു കൂടി ആളുകൾ അദ്ദേഹത്തെയും ബസിനെയും കൊവ്വൽ പള്ളിയിൽ വരവേറ്റു. ഊഷ്മള സ്വീകരണം നൽകി. പൗരാവലിയുടെ നേതൃത്വത്തിലായിരുന്നു ആദരം. ചടങ്ങിലേക്ക് കുട്ടിയും മാതാപിതാക്കളുമെത്തിയിരുന്നു.
0 Comments