Ticker

6/recent/ticker-posts

പട്ടാപകൽ വീടിൻെറ പൂട്ട് മുറിച്ച് നാലരപ്പവൻ്റെ സ്വർണ രുദ്രാക്ഷ മാല കവർന്നു

പയ്യന്നൂർ :പട്ടാപകൽ വീടിൻെറ പൂട്ട് മുറിച്ച് അകത്ത് കയറിയ കവർച്ചസംഘം നാലരപ്പവൻ്റെ സ്വർണ രുദ്രാക്ഷ മാല കവർന്നു. വെള്ളൂർ പുതിയങ്കാവിലെ പടിഞ്ഞാറെ വീട്ടിൽ കെ പി . ശ്രീനിവാസൻ്റെ 52 വീട്ടിലാണ് കവർച്ച. ഇന്നലെ രാവിലെ 8.30 നും 4.30 നും ഇടയിലാണ് കവർച്ച. പുറത്തുപോയ വീട്ടുകാർ വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മുൻ വശം വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. 4 ലക്ഷം രൂപ വില വരുന്ന ആഭരണം ഷെൽഫിൽ നിന്നു മാണ് കവർന്നത്. പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments