Ticker

6/recent/ticker-posts

കെട്ടിട സമുച്ചയത്തെ തീ വിഴുങ്ങി 9 കടകൾ കത്തി നശിച്ചു 18350000 രൂപയുടെ നഷ്ടം

കാസർകോട്:കെട്ടിട സമുച്ചയത്തെ തീ വിഴുങ്ങി. 9 കടകൾ  കത്തി നശിച്ചു. 18350000 രൂപയുടെ നഷ്ടം തീപിടുത്തത്തിലുണ്ടായി. പെർളയിൽ ആണ് കടകൾക്ക് തീപിടിച്ചത്. 
ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. 
ഒൻപത് കടകളും പൂർണമായും കത്തി നശിച്ചു.കാസർകോട് , ഉപ്പള,  കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള  5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ്   തീ അണച്ചത്.ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെർള ടൗണിലെ പൈ ബിൽഡിംഗെന്ന കമേർഷ്യർഷ്യൽ
കോംപ്ലക്സിനാണ്
തീ പിടിച്ചത്. പെർളയിലെ ഗോപിനാഥ പൈയുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം.
Reactions

Post a Comment

0 Comments