Ticker

6/recent/ticker-posts

മദ്യശാല പരിസരത്ത് നിന്നും വാളും ആശുപത്രിയിൽ നിന്നും ഭണ്ഡാര പെട്ടികളും കളളന്മാർ കൊണ്ട് പോയി ഹെൽമറ്റുമായി മോഷ്ടാവ് ഓടി

കാഞ്ഞങ്ങാട് : കൈയ്യിൽ കിട്ടിയത് എന്തുംമോഷ്ടിക്കുന്ന സംഭവം കാഞ്ഞങ്ങാട്ട് ഏറുന്നു.മോഷ്ടാക്കളെ കൊണ്ട് രക്ഷയില്ലാതായ അവസ്ഥ.മോഷ്ടാക്കളും മോഷണ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറയിൽ പതിയുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാകുന്നില്ല. ബസ് സ്റ്റാൻ്റിന് സമീപത്തെ മദ്യ ശാല പരിസരത്ത് വെച്ചിരുന്ന ഈർച്ചവാൾ മോഷണം പോയി. സ്വകാര്യ ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാര പെട്ടികളും മോഷ്ടാവ് കൊണ്ട് പോയി. ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന മോട്ടോർ ബൈക്കിൽ നിന്നും ഹെൽമറ്റ് എടുത്ത് മോഷ്ടാവ് ഓടുന്നതടക്കമുള്ള മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാൾ മോഷണം പോയ ആൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട്ടെ ഒരു മരണ വീട്ടിൽ നിന്നും അഞ്ചര പവൻ മോഷണം പോവുകയും ഇത് സി.സി.ടി.വി യിൽ പതിയുകയും ചെയ്തതായും വിവരമുണ്ടായിരുന്നു.

Reactions

Post a Comment

0 Comments