കാസർകോട്:ഫുട്ബോൾ കളിയിൽ തോറ്റതിന് യുവാവിൻ്റെ കണ്ണിന് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ഒപ്പം കളിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു. ആലംപാടി ഏർമാളത്തെ കെ.അബൂബക്കറിനാണ് 26 കുത്തേറ്റത്. കല്ലുകൊണ്ട് വലതു കണ്ണിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അബൂബക്കറിൻ്റെ പരാതിയിൽ മുഹമ്മദ് അലിക്കെതിരെ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് തൈ വളപ്പ് ഗ്രൗണ്ടിലായിരുന്നു ഫുട്ബോൾ മൽസരമുണ്ടായത് . കളിയിൽ തോറ്റ വിഷമത്തിൽ തടഞ്ഞു നിർത്തി കുത്തുകയും കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്നാണ് കേസ്.
0 Comments