Ticker

6/recent/ticker-posts

റെയിൽ പാളത്തിൽ നിന്നും മൃതദേഹം മാറ്റുന്നത് തടയാൻ ശ്രമം രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :റെയിൽ പാളത്തിൽ നിന്നും ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം മാറ്റുന്നത് തടയാൻ ശ്രമിച്ചെന്ന എസ്.ഐയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കല്ലം ചിറയിൽ ട്രെയിൻ തട്ടി മരിച്ച കൊവ്വൽ പള്ളിയിലെ സുനിൽ കുമാറിൻ്റെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നതിന് തടസമുണ്ടാക്കിയെന്ന ഹോസ്ദുർഗ് എസ്.ഐ സി. വി. രാമചന്ദ്രൻ്റെ പരാതിയിൽ ദീപക്, സജിത്ത് എന്നിവർക്കെതിരെയാണ് കേസ്. ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചറിയിച്ചതിനെ തുടർന്നാണ് എസ്.ഐ യും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ഞങ്ങൾ ബോഡി തിരിച്ചറിയട്ടെ എന്നും ഞങ്ങൾ അറിയാതെ ബോഡി മാറ്റാൻ പറ്റില്ലെന്നും പറഞ്ഞതായാണ് പരാതി. ട്രാക്കിൽ കയറി വീണ്ടും വീണ്ടും ഡ്യൂട്ടി തടസപ്പെടുത്തി അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറഞ്ഞു.
നിർത്തിയിട്ടിരുന്ന 
ട്രെയിൻ കടന്ന് പോകണമെങ്കിൽ മൃതദേഹം ട്രാക്കിൽ നിന്നും വേഗത്തിൽ മാറ്റേണ്ടതായി ഉണ്ടായിരുന്നു.


Reactions

Post a Comment

0 Comments