കാഞ്ഞങ്ങാട് : ലഹരിയിൽ കുഴപ്പമുണ്ടാക്കിയതിന്പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പ്രതിയുടെ വീട്ടിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യാജ ചാരായവും വാഷും പിടികൂടി. ആറങ്ങാടി നിലാങ്കരയിലെ കളത്തിങ്കൽ വീട്ടിൽ കെ.വി ജിത്തിനെ47 യാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ട് പരിസരത്ത് നിന്നും 500 മില്ലി ലിറ്റർ ചാരായവും 30 ലിറ്റർ വാഷും പിടികൂടി. കുഴപ്പമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസംകൊണ്ട് വൈകീട്ട് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തിക സ്റ്റഡിയിലെടുക്കുകയും കേസെടുത്തു ശേഷം വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതിയുടെ വീട്ടിൽ ചാരായം ഉണ്ടെന്ന് നാട്ടുകാർ എക്സൈസിൽ വിവരം നൽകി. ഇതനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ കണ്ടില്ല. പ്രതി വീട്ടിലെത്തിയതറിഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥർ വീണ്ടും എത്തി. ഈ സമയം ചാരായവുമായി പ്രതി ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച വാഷും കണ്ടെത്തി. ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. എം. പ്രദീപും സംഘവും ചേർന്നാണ് അറസ്ററ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments