കാഞ്ഞങ്ങാട് :അന്ധവിശ്വാസം മുതലെടുത്ത് നിരവധി പേരെ ഷമീമ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മന്ത്രവാദവും, കൂടോത്രം കുഴിച്ചെടുക്കലും മന്ത്രതകിട് കെട്ടലുമൊക്കെ പാതിരാത്രിയിലാണ് നടത്തി വന്നിരുതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മലയാളം സംസാരിക്കുന്ന കർണാടകക്കാരിയായ പാത്തുട്ടി എന്ന പെൺകുട്ടിയുടെ ആത്മാവ് ശരീരത്തിൽ പ്രവേശിക്കുമെന്നാണ് ഷമീമ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് മന്ത്രവാദിനി ഉറഞ്ഞു തുള്ളി പരിഹാരക്രിയകൾ നിർദേശിക്കും. ആഭിചാര ക്രിയ കഴിയുമ്പോള്‍ തട്ടിപ്പ് സംഘം ഇരയിൽ നിന്നും സ്വർണാഭരണങ്ങൾ അടക്കം ലക്ഷങ്ങൾ കൈക്കലാക്കി കഴിഞ്ഞിട്ടുണ്ടാകും. പൂച്ചക്കാട്ടെഗഫൂർ ഹാജിയെയും പ്രതികൾ ഇത്തരത്തിലായിരുന്നു തട്ടിപ്പിനിരയാക്കിയതെന്നാണ് സൂചന.
0 Comments