ചെറുവത്തൂർ കൈതക്കാട് മൂലയിൽ താമസിക്കുന്ന പരേതനായ പി. കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ കെ. രമേശൻ 48 ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പ്രഭാത നടത്തത്തിൽ ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ 9 ന് രാവിലെ യാണ് അപകടം. പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. രമേശനെ തൊട്ടടുത്ത സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചു ശാസ്ത്രക്രിയക്കു ശേഷം ഗുരുതര അവസ്ഥയിൽ തുടർന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ വെന്റിലേറ്ററിൽ ആയിരുന്ന രമേശൻ ഇന്നലെ രാത്രി മരിക്കുകയായിരുന്നു. നിർമാണ തൊഴിയലാളിയായിരുന്നു. ഭാര്യ സുനിത (പടന്ന കന്തിലോട്ട് ), മക്കൾ: അമൃത, അനഘ (വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: രവീന്ദ്രൻ, ഉമേഷ് (ചെന്നൈ) സതിമധു, സതീഷ് , രതീഷ്.
ഉച്ചയ്ക്ക് ശേഷം കാന്തിലോട്ട് കമ്മ്യുണിറ്റി ഹാളിൽ പൊതുദർശനത്തിന് ശേഷം കൈതക്കാട് സമുദായ ശ്മാശാനത്തിൽ സംസ്കാരം.
0 Comments