കാസർകോട്: ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടംകാരടുക്കയിലെ മുഹമ്മദ് അഫ്സൽ 29 ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. മങ്കൽപ്പാടി സോങ്കലിൽ നിന്നും ഇന്നലെ രാത്രിയാണ് പിടികൂടിയത്. 48 ഗ്രാം ഹാഷിഷ് ഓയിൽ പ്രതിയിൽ നിന്നും കണ്ടെടുത്തു.
0 Comments