കാഞ്ഞങ്ങാട് : ഭാര്യയെ കഴുത്തിന് കുത്തി കൊലപ്പെടുത്തിൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പുതുക്കൈ ഭൂതാനത്തെ എ. എം. ശാരികയെ 39 കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ചെർക്കള ഇന്ദിര നഗറിലെ മനോജ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസംവൈകീട്ട് ഭൂതാനത്തെ മാതാവിൻ്റെ വീട്ടിൽ വെച്ചാണ് സംഭവം. മനോജിനെതിരെ സംഭവവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു. ഭർത്താവിനൊപ്പം ചെർക്കളയിലെ വീട്ടിലേക്ക് പോകാത്ത വിരോധമാണ് അക്രമത്തിന് കാരണമായത്. ഭാര്യയെ കൊന്ന ശേഷം ഞാനും ചാകുമെന്ന് പറഞ്ഞ് ഭർത്താവ് പേന കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി. അമ്മയും സഹോദരിയും തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. പ്രതിയെ ഹോസ്ദുർഗ് പൊലീസ് ചെർക്കളയിൽ നിന്നും പിടികൂടുകയായിരുന്നു. യുവതി ജില്ലാ ശുപത്രിയിൽ ചികിൽസയിലാണ്. ശാരികയെ കുത്തുന്നത് തടയാൻ ശ്രമിച്ചതിൽ അമ്മക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. മനോജിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
0 Comments