കൊച്ചി: കാസർകോട് പെരിയ
കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് 21, ശരത് ലാൽ 24 എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ
പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്. ശിക്ഷ ഒരു മിച്ച് അനുഭവിച്ചാൽ മതി. കൊലപാതകത്തിനും
ഗൂഡാലോചന കുമാണ് ശിക്ഷ.
മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ . മണികണ്ഠനടക്കം 4 പേരെ
5 വർഷം തടവിനും
എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു. 10 0 0 0 രൂപ പിഴയുമടക്കണം.
സി.പി.എം നേതാക്കൾക്കും ജയിലിലേക്ക് പോകേണ്ടി വരും.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്ക് എതിരെ ഇന്ന് ആക് ശിക്ഷ വിധിച്ചത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാത കത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളു ത്തോളി തുടങ്ങിയവരാണ് കുറ്റക്കാർ.
ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ ക മ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരൻ്റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജി ൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10-ാം പ്രതി ടി. ര ജിത്, 15-ാം പ്രതി വിഷ്ണു സുര, 22-ാം പ്ര തി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്ര ത്യേക കോടതി ജഡ്‌ജി എൻ. ശേഷാദ്രിനാഥ ൻ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെ ത്തിയിരുന്നു. വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.
കെ. മണികണ്ഠൻ 14-ാം പ്രതിയും രാഘവൻ വെളുത്തോളി 21-ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20-ാം പ്രതിയായ മുൻ എം.എൽ.എ കുഞ്ഞി രാമനെതിരായ ശിക്ഷക്ക് ആധാരം. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവ രെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.
0 Comments