കാഞ്ഞങ്ങാട് :കല്യോട്ട് ഇരട്ട കൊലക്കേസ് വിധി വന്നതിന് പിന്നാലെ യൂത്ത് ലീഗ് പ്രവർത്തകർ കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. ഗേറ്റിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. ഉച്ച മുതൽ വൻ പൊലീസ് സംഘം സ്ഥലത്ത് വിന്യസിച്ചിരുന്നു. 4 മണിയോടെയാണ് മാർച്ച് നടന്നത്. പൊലീസുമായി യൂത്ത് ലീഗ് പ്രവർത്തകർ നേരിയ നിലയിൽ ഉന്തും തള്ളുമുണ്ടായി.
0 Comments