Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കാസർകോട്:ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് പേരെ കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചൗക്കി കല്ലംകയിലെ ഹബീബ് 30,മംഗ്ളുരു ദേവലോകയിലെ അഹമ്മദ് ഖബീർ 24 എന്നിവരാണ് പിടിയിലായത്., പെർ വാഡിലെ എം.അബൂബക്കർ സിദ്ദീഖിനെ 35 ഇന്നലെ 
വൈകീട്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഓട്ടോക്ക് കുറുകെ ഓം നിവാൻ ഇട്ട് ഓട്ടോയിൽ നിന്നും വലിച്ചിറക്കിയാണ് കുത്താൻ ശ്രമിച്ചത്. നെഞ്ചിൽ കുത്താൻ ശ്രമിച്ചത്
തടയുകയും ഓട്ടോ യാത്രക്കാരായ സ്ത്രീകൾ ബഹളം വെച്ച സമയം ആളുകൾ ഓടി കൂടിയതോടെ പ്രതികൾ രക്ഷപ്പെട്ടു. നര ഹത്യ ശ്രമത്തിനാണ് കേസ്. റഷീദ് എന്നയാളെ 2023 ന് കൊലപ്പെടുത്തിയതും രണ്ട് വധശ്രമക്കേസ്, കഞ്ചാവ്, സ്ത്രീ പീഡനം, തട്ടി കൊണ്ട് പോകൽ ഉൾപ്പെടെ പത്തോളം കേസിലെ പ്രതിയാണ് ഹബീബെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments