കാഞ്ഞങ്ങാട് :ആധാരം എഴുത്തുകാരൻ ജില്ലാ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൂടംകല്ല് മുണ്ടമാണിയിലെ ഹരിദാസ് 50 ആണ് മരിച്ചത്. മുണ്ടമാണി യിലെ വീട്ടിൽ നിന്നും ഇന്നലെ അയ്യങ്കാവിനടുത്തേക്ക് താമസം മാറിയതായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വർഷങ്ങളായി മരുന്ന് കഴിച്ച് വരികയായിരുന്നു. ഇന്നലെ വീട്ടിൽ വെച്ച് അവശത അനുഭവപ്പെട്ട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസക്കിടെ ഹൃദയാഘാത മുണ്ടായാണ് മരണം. ഭാര്യയും രണ്ട് മക്കൾ ഉണ്ട്. വർഷങ്ങളായി രാജ പുരത്തെ ആധാരമെഴുത്ത് കാരനായിരുന്നു. സംസ്ക്കാരം തറവാട് വീടായ വെള്ളിക്കോത്ത് പുറവങ്കരയിൽ.
0 Comments