Ticker

6/recent/ticker-posts

മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ആവിയിൽ നിര്യാതനായി

കാഞ്ഞങ്ങാട്:  മാപ്പിളപാട്ട് ഗായകനും രചയിതാവും മാപ്പിള കലാ പരിശീലകനുമായ ഹമീദ് ആവിയില്‍ എന്ന ഹമീദ് എം.വി62 നിര്യാതനായി. നിരവധി മാപ്പിളപാട്ടുകള്‍ രചിച്ചിട്ടുണ്ട്.  നിരവധി വേദികളില്‍ മാപ്പിളപാട്ട് ആലപിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മാപ്പിള കലകള്‍ക്ക്  വിധികര്‍ത്താവായി. കോല്‍ക്കളി, ദഫ് മുട്ട് പരിശീലകന്‍ കൂടിയാണ് ഹമീദ്. ഭാര്യ: ജമീല തെക്കെപ്പുറം. 
മക്കള്‍: റിയാസ്(ഒമാന്‍), ഇര്‍ഷാദ്. മരുമകള്‍: റുബീന . സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി, ഹലീമ, ആയിഷ, അബ്ദുറഹ്മാന്‍, റാബിയ, ലത്തീഫ്, അന്തുമായി.
Reactions

Post a Comment

0 Comments