യുവതിയെ കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9.15 മണിയോടെ ഷാളിൽ കെട്ടി തൂങ്ങിയതായി കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബേക്കൽ ബിലാൽ നഗർ വലിയ വളപ്പിലെ
കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഓഫീസ് സൂപ്രണ്ട്
ദിനേശൻ്റെ ഭാര്യ പ്രിയ ആനന്ദ് 41 ആണ് മരിച്ചത്. സൗത്ത് ഇൻഡ്യൻ ബാങ്ക് ആരിക്കാടി ബ്രാഞ്ചിൽ ജീവനക്കാരിയായിരുന്നു.
ഇന്ന് രാവിലെ 7.45 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഏതോ മാനസിക വിഷമത്താൽ ജീവനൊടുക്കിയെന്നാണ് എഫ്.ഐ.ആർ.
മക്കൾ: ശ്രീഹരി, ശ്രീപാർവതി (ഇരുവരും വിദ്യാർത്ഥികൾ). പെരുമ്പള, കപ്പണയടുക്കത്തെ അനന്തൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയ.
സഹോദരങ്ങൾ: ഹരീഷ്, പ്രീതി.
0 Comments