Ticker

6/recent/ticker-posts

മൂന്നിടത്ത് തീപിടുത്തം നൂറോളം കശുമാവ് തൈകൾ കത്തി നശിച്ചു

കാഞ്ഞങ്ങാട് :മൂന്നിടത്തുണ്ടായ തീപിടുത്തത്തിൽ നൂറോളം കശുമാവ് തൈകൾ ഉൾപെടെ കത്തി നശിച്ചു.കരിന്തളത്ത്ഇന്ന് ഉച്ചയോടു കൂടി കരിന്തളം ഒ. കുഞ്ഞിരാമൻ കൈവശത്തിലുള്ള ഒരു ഏക്കർ സ്ഥലത്തെ 3വർഷം പ്രായമായ ബഡ് കശുമാവ് പൂർണമായി കത്തി നശിച്ചു. ഉച്ചയോടെ പടർന്ന തീ നാട്ടുകാരുടെ സന്ദർബോചിതമായ ഇടപടൽ മൂലം വൻ നഷ്ടം ഒഴിവാക്കി. പെരിയ ചെക്കിപ്പള്ളത്തുണ്ടായ തീപിടുത്തം ഫയർ ഫോഴ്സെത്തി കെടുത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീ പിടുത്തമുണ്ടായത്. ഇരിയ കാട്ടുമാടത്തും തീപിടുത്തമുണ്ടായി. മൂന്ന് പേരുടെ സ്ഥലത്ത് തീപിടിച്ചു. സായി ഗ്രാമത്തിൻ്റെ സ്ഥലത്തും തീപിടിച്ചു. ഫയർ ഫോഴ്സ് എത്തി കെടുത്തി.
Reactions

Post a Comment

0 Comments