Ticker

6/recent/ticker-posts

വീടിന് സമീപം ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :വീടിന് സമീപം
 ഉണക്കാനിട്ടിരുന്ന റബർ
 ഷീറ്റുകൾ മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാലോം ചട്ടമലയിലെ കണ്ണാടിപ്പാറയിലെ തോമസ് ജോസഫിൻ്റെ വീട്ടുപറമ്പിൽ നിന്നു മാണ് റബർ ഷീറ്റുകൾ മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 17 റബർ ഷീറ്റുകൾ ആണ് മോഷണം പോയത്. പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിലാണ് പ്രതി കുടുങ്ങിയത്. ചട്ടമലയിലെ സോണി പുഴക്കര 54യാണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ എസ്.ഐ അരുണിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ
അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments