Ticker

6/recent/ticker-posts

ജോലിക്കിടെ വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട് : ജോലിക്കിടെ വീട്ടമ്മപാമ്പ് കടിയേറ്റ് മരിച്ചു. തയ്യേനി മീനച്ചേരിയിലെ കുഞ്ഞമ്പുവിൻ്റെ ഭാര്യ അമ്മിണി 53 ആണ് മരിച്ചത്. വീടിനടുത്തുള്ള ജോസ് പരുത്തിപ്പാറയുടെ പറമ്പിൽ ജോലിക്കിടെയായിരുന്നു പാമ്പ് കടിയേറ്റത്. ഉടൻ ചെറു പുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചുരുട്ടയാണ് കാലിൽ കടിച്ചത്. കടിച്ച ഉടൻ തന്നെ മരണം സംഭവിച്ചിരുന്നു. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments