കാഞ്ഞങ്ങാട് : മടിക്കൈകാരാക്കോട്ട് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇന്ന് രാത്രിയാണ് കണ്ടത്. പത്തായ പുരക്ക് സമീപം മാധവൻ എന്നയാൾ പുലിയെ കണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ ജാഗ്രതയിലായി. മാധവൻ്റെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പുലിയെ നേരിൽ കണ്ടതായി പറയുന്നു. പത്തായപുര ഭാഗത്തെ റബർ തോട്ടത്തിലേക്ക് പുലി ഓടി പോവുകയായിരുന്നു. തൊട്ടടുത്ത പ്രദേശമായ വാഴക്കോട് ഭാഗത്തും ആഴ്ചകൾക്ക് മുൻപ് പുലിയെ കണ്ടിരുന്നു.
0 Comments