കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻ്റിലുള്ള നാല് പ്രതികളെ വീടുകളിൽ ഉൾപെടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. കൂളിക്കുന്ന്, മധൂർ എന്നിവിടങ്ങളിലെ പ്രതികളുടെ വീട്ടിലെത്തിച്ചു. ഇന്ന് വൈകീട്ടാണ് ഇവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ട് വന്നത്. രാവിലെ കണ്ണൂരിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് രണ്ട് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. നഷ്ടപ്പെട്ട 550 പവനിലേറെ ആഭരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളിലും തെളിവെടുപ്പ് തുടരും.
0 Comments