കാഞ്ഞങ്ങാട് :ഐങ്ങോത്ത് ദേശീയ പാതയിൽ സ്വകാര്യ ബസിന് പിറകിൽ കാർ ഇടിച്ച് അപകടം. ഇന്ന് ഉച്ചക്കാണ് അപകടം. പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഡമാസ് ബസിന് പിറകിൽ കാർ ഇടിക്കുകയായിരുന്നു. സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി മുന്നോട്ട് നീങ്ങവെ വേഗതയിൽ വന്ന കാർബസിന് പിറകിലിടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗവും ബസിൻ്റെ വശവും തകർന്നു.
0 Comments