കാസർകോട്: എഞ്ചിൻതോണിയും വലകളും
കത്തി നശിച്ച നിലയിൽ കണ്ടെത്തി. കുമ്പളമുട്ടം കടപ്പുറത്ത് കയറ്റിവെച്ചിരുന്ന ബേർക്കയിലെ കീർത്തേഷ് ദാമോദരൻ്റെ ഉടമസ്ഥയിലുള്ള തോണിയും വലകളുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് കത്തി നശിച്ച നിലയിൽ കണ്ടത്. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കുമ്പള പൊലീസ് കേസെടുത്തു.
0 Comments