Ticker

6/recent/ticker-posts

യുവാവിന് വെട്ടേറ്റു

കാസർകോട്:യുവാവിന് വെട്ടേറ്റു. കാസർകോട് മീപ്പുഗിരിയിൽ ബാസിത്തിനാണ് 20 വെട്ടേറ്റത്. ഇന്ന് പുലർച്ചെ 12.30 നാണ് വെട്ടേറ്റത്. ഇടതു കൈക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ബാസിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീപ്പുഗിരിയിൽ പുതുതായി ആരംഭിക്കുന്ന കടക്ക് പെയിൻ്റിംഗ് ജോലി ചെയ്ത് വരവെ യാണ് ആക്രമണമുണ്ടായത്. പുതുതായി കട തുടങ്ങുന്ന വിരോധമാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ കാസർകോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീണ്ടും കത്തി വീശുന്ന സമയം സുഹൃത്തുക്കൾ തടഞ്ഞില്ലായിരുന്നുവെങ്കിൽ വെട്ട് തലക്ക് കൊണ്ട് മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്.


Reactions

Post a Comment

0 Comments