Ticker

6/recent/ticker-posts

ഗഫൂർ ഹാജി വധം: പാത്തൂട്ടിയെന്ന പേരിൽ പ്രതികൾ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി എട്ട് പേർ അംഗങ്ങൾ കൂടുതൽ അറസ്റ്റിന് സാധ്യത, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻ്റിലുള്ള നാല് പ്രതികളെ കോടതി വീണ്ടും അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കണ്ണൂരിൽ ഉൾപെടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് ജില്ലാ കോടതി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൂളിക്കുന്ന്, മധൂർ എന്നിവിടങ്ങളിലെ പ്രതികളുടെ വീട്ടിലെത്തിച്ച് നേരത്തെ തെളിവെടുത്തിരുന്നു.    നഷ്ടപ്പെട്ട 550 പവനിലേറെ ആഭരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. ഇതിനിടെ ഗഫൂർ ഹാജി കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചന പുറത്ത് വരുന്നുണ്ട്. ഗൂഡാലോചന ഉൾപെടെ പുറത്ത് വരുമെന്നാണ് സൂചന. പ്രതികൾക്ക് വാട്സാപ്പ് ഗ്രൂപ്പുണ്ടായതായും ഇത് വഴി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. എട്ട് പേർ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പായിരുന്നു. പ്രതികൾ ഡിലീറ്റ് ചെയ്ത ഗ്രൂപ്പ് അന്വേഷണ സംഘം വീണ്ടെടുത്തതായും വിവരമുണ്ട്.
Reactions

Post a Comment

0 Comments