കാസർകോട്:ജോലി ചെയ്യുന്ന വീട്ടിൽ നിന്നും ഇടക്കിടെ സ്വർണ വളകൾ മോഷ്ടിക്കും പകരം മുക്ക് പണ്ടം വെക്കും ആഡംബര ജീവിതം നയിച്ച അന്യ സംസ്ഥാന തൊഴിലാളിയെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൈസുരു എൽ പാളയിലെ ടി.പി. യശ്വന്ത് കുമാർ 30 ആണ് മഞ്ചേശ്വരം പൊലീസിൻ്റെ പിടിയിലായത്. പൈ വ ളികയിലെ അശോക് കുമാറിൻ്റെ വീട്ടിലായിരുന്നു കവർച്ച നടത്തിയത്. 56 ഗ്രാം സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമായിരുന്നു കവർന്നത്. പത്ത് മാസമായി പ്രതി ഈ വീട്ടിൽ വീട്ടുജോലിക്കാരനായിരുന്നു. ഓൺലൈൻ വഴി വ്യാജ ആഭരണങ്ങൾ ഓർഡർ ചെയ്താണ് പ്രതിപകരം വീട്ടിൽ വെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ , ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാറിൻ്റെയും മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ രതീഷ് ഗോപി എ . എസ് . ഐ അരുൺ റാംസീ നിയർ സിവിൽ ഓഫീസർ അബ്ദുൾ സലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
0 Comments