കാഞ്ഞങ്ങാട് :പടന്നക്കാട് കാർഷിക കോളേജ് ഫാമിൽ അപൂർവ പ്രസവം. കാസർകോട് കുള്ളൻ പശുവിന് ഇരട്ട കിടാങ്ങൾ പിറന്നു.
കേരള കാർഷിക സർവ്വകലാശാലയുടെ പടന്നക്കാട് കാർഷിക കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്ട്രക്ഷണൽ ലൈവ്സ്റ്റോക്ക് 1000 ഒന്നിലാണ് അപൂർവമായ പ്രസവം രേഖപ്പെടുത്തിയത്. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഒൻപത് മണിയോടെയാണ് കാസർകോട് കുള്ളൻ ഇനത്തിൽപ്പെട്ട നാടൻ പശു ഇരട്ട ആൺകിടാങ്ങളെ പ്രസവിച്ചത്. ഫാമിലെ കാളയുമായി സ്വാഭാവിക ഇണചേരലിലൂടെ ഉണ്ടായ ആദ്യ ഗർഭത്തിലാണ് ഇരട്ട ജനനം. പശുക്കളിൽ ഒരേസമയം ഒന്നിലധികം കുട്ടികൾ ജനിക്കുന്നത് വളരെ അപൂർവമാണ്.
കാസർകോട് കുള്ളൻ പശുക്കൾ ശരാശരി 85 മുതൽ 100 സെന്റിമീറ്റർ ഉയരവും 150 കിലോ ഭാരവുമുള്ളയാണ്. ഇവ, പ്രധാനമായും
ജൈവകൃഷിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നു. പാലുത്പാദനം 2-3 ലിറ്ററിലേക്ക് പരിമിതമായിരുന്നാലും, ഉയർന്ന രോഗപ്രതിരോധ ശേഷിയും പ്രതികൂല കാലാവസ്ഥയോട്
പൊരുതാനുള്ള കഴിവുമാണ് ഇവയെ മറ്റു ഇനം പശുക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആരോഗ്യപരമായ ഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന 2 തരം പാലാണ് ഇവ നൽകുന്നത് എന്നുള്ള പ്രത്യേകതയുമുണ്ട്.
0 Comments