കാസർകോട്: ബദിയടുക്ക എൽക്കാനയിൽ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏൽക്കാനത്തെ ഈശ്വരനായക്കിൻ്റെ ഭാര്യ
പരമേശ്വരി 40 മകൾ പത്മിനി എന്നിവരാണ് മരിച്ചത്.
വൈകിട്ട് 3.30 മണിയോടെയാണ് കുളത്തിൽ കണ്ടത്.
ഭർത്താവ് ഈശ്വർ നായിക്ക് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകളെയും കാണാതായ വിവരം അറിഞ്ഞത്. കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട് സമീപം കുളത്തിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരമേശ്വരി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകേ
0 Comments