Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് ചങ്ങലക്കിട്ട വളർത്തു പട്ടിയുടെ ജഡാവശിഷ്ടം കുറ്റിക്കാട്ടിൽ പുലി പിടിച്ചതായി സംശയം

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു പട്ടിയുടെ ജഡാവശിഷ്ടങ്ങൾ വീടിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തി. പെരിയ ആയം പാറ തൊട്ടോട്ടെ അബ്രഹാമിൻ്റെ പട്ടിയുടെ ജഡമാണ് ഇന്ന് സന്ധ്യയോടെ കണ്ടത്. ചങ്ങലയുടെ ഭാഗവും ജഡത്തിനൊപ്പമുണ്ട്. പുലി പിടിച്ചതാണെന്നാണ് സംശയം. കഴിഞ്ഞ ദിവസമാണ് പട്ടിയെ കാണാതായത്. പാറപ്പള്ളി കുമ്പളയിൽ പുലിയെ കാണുകയും തെരുവ് പട്ടിയുടെ ജഡാവശിഷ്ട ങ്ങൾ കാണുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ വ്യാപകമായി തിരച്ചിൽ നടത്തിയതിലാണ് വളർത്തു പട്ടിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടത്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാർ ഭീതിയിലാണ്. അതിനിടെ ആയം പാറ ഭാഗത്ത് ഇന്ന് രാത്രിബൈക്കിൽ സഞ്ചരിച്ച രണ്ട് പേർ പുലിയെ കണ്ടതായും പറയുന്നുണ്ട്.

Reactions

Post a Comment

0 Comments