Ticker

6/recent/ticker-posts

വീടുവിട്ട ഭർതൃമതി കോടതിയിൽ ഓട്ടോ ഡ്രൈവർക്കൊപ്പം പോയി

കാഞ്ഞങ്ങാട് : കുശാൽ നഗറിൽ നിന്നും നാല് ദിവസം മുൻപ്
വീടുവിട്ട ഭർതൃമതി കോടതിയിൽ ഓട്ടോ ഡ്രൈവർക്കൊപ്പം പോയി. റംസീന 30 യാണ് സദ്ദാം മുക്കിലെ അസ്ക്കറിനൊപ്പം പോയത്. ഭർത്താവിനും രണ്ട് മക്കൾക്കു മൊപ്പം താമസിച്ചിരുന്ന യുവതിയെ പുലർച്ചെ 2നും 4 മണിക്കും ഇടയിൽ കാണാതാവുകയായിരുന്നു. ഭർത്താവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലാണ് യുവതി ഹാജരായത്. സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചതിനെ തുടർന്ന് യുവതി അസ്ക്കറിനൊപ്പം കോടതിയുടെ പടിയിറങ്ങി. യുവാവിൻ്റെ ഓട്ടോ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
Reactions

Post a Comment

0 Comments