Ticker

6/recent/ticker-posts

സി.പി.എം ജില്ലാ സമ്മേളന പ്രചരണ ബോർഡുകളും കൊടികളും കാഞ്ഞങ്ങാട് നഗരസഭ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു സംഘർഷം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നടന്ന് വരുന്ന സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപിച്ച ബോർഡുകളും പാർട്ടി കൊടികളും പൊലീസ് സഹായത്തോടെ നീക്കം ചെയ്യാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ സി.പി.എം, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതേ തുടർന്ന് നേരിയ സംഘർഷമുണ്ടായി. ഇന്ന് വൈകീട്ടാണ് സംഭവം. നഗരസഭ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് വാഹനത്തിൽ കയറ്റിയ കൊടികൾ ഉൾപെടെ പ്രവർത്തകർ തിരികെയെടുത്തു.കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിൽ ട്രാഫിക് ഡിവൈഡറിൽ സ്ഥാപിച്ച നിരവധി പാർട്ടി പതാക ക ൾ , വലിയ  ബോർഡുകളടക്കം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ ഇവന ഗരസഭ വാഹനത്തിൽ കയറ്റിയിരുന്നു രണ്ട് വാഹനങ്ങളുമായാണ് സെക്രട്ടറിയുടെ ചുമതലയുള്ള വനിത ഉദ്യോഗസ്ഥയടക്കം പത്തോളം ജീവനക്കാരെത്തിയത്. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. ഉദ്യോഗസ്ഥർ മുൻകൂട്ടി  പൊലീസ് സംരക്ഷണം ആവശ്യപെട്ടിരുന്നു.  എതിർപ്പ് മൂലം നടപടി തുടരാനായില്ല. ഉദ്യോഗസ്ഥർ മടങ്ങുകയും ചെയ്തു.

Reactions

Post a Comment

0 Comments