Ticker

6/recent/ticker-posts

ഡയമണ്ട് കപ്പടിച്ച് പൂച്ചക്കാട്

കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ഫൈനൽ മത്സരത്തിൽ യങ്ങ് ഹീറോസിസ് പൂച്ചക്കാട് (യുണൈറ്റഡ് എഫ്.സി. നെല്ലിക്കുത്ത് ) ജേതാക്കളായി. വീഗാൻസ് മൊഗ്രാൽ പുത്തൂരിനെ (സൂപ്പർ സ്റ്റുഡിയോ മലപ്പുറം ) പരാജയപ്പെടുത്തിയാണ് പൂച്ചക്കാട് മെട്രോ ഡയമൻണ്ട് കപ്പും രണ്ട് ലക്ഷം പ്രൈസ് മണിയും സ്വന്തമാക്കിയത് രണ്ടാം പകുതിയിൽ കളി അവസാനിക്കുന്ന മിനിറ്റുകൾക്കാണ് നിയാസിന്റെ ഷോട്ടിലൂടെ  പൂച്ചക്കാടിനെ ആവേശത്തിലാക്കി വിജയ ഗോൾ നേടിയത്. അന്തിമ മത്സരം വീക്ഷിക്കാൻ ഗാലറിയും പരിസവും ജന നിബിഡമായിരുന്നു. സമീപ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ പോലും കാണികൾ മത്സരം ഒരു നോക്ക് കാണാൻ തിങ്ങി നിറഞ്ഞു.മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ടിക്കറ്റ് കൗണ്ടർ അവസാനിപ്പിച്ചത് കൊണ്ട് നൂറ് കണക്കിന് കാണികൾ മത്സരം കാണാനാകാതെ നിരാശരാവേണ്ടി വന്നു. മഹാനായ നേതാവും മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവ കാരുണ്യ മേഖലകളിൽ ജ്വലിച്ചു നിന്ന മെട്രോ മുഹമ്മദ്‌ ഹാജിയുടെ നാമധേയത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ലക്ഷ്യം ജീവ കാരുണ്യ പ്രവർത്തനമാണ്. ഇതിനകം തന്നെ ടൂർണമെന്റിൽ ഉടനീളം അനേകം ജീവ കാരുണ്യ പ്രവർത്തനവും കൈത്താങ്ങുമാണ് ഹസീന ക്ലബ് നടത്തിയത്. ഫൈനലിലെ മികച്ച കളിക്കാരനായി പൂച്ചക്കാട്ടെ ബാസ്റോസിനെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ സംഘാടകർ കൈമാറി.
Reactions

Post a Comment

0 Comments