Ticker

6/recent/ticker-posts

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസർകോട്: നിരവധി അക്രമകേസുകളിൽ പ്രതിയുമായ മുന്ന എന്ന അക്ഷയ് 33 യെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു .
2007 മുതൽ വർഷങ്ങളായി  പൊതുജന സ്വൈര്യ ജീവിതത്തിന്  ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും കാസർകോട് ജില്ലയിലെ  പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം , നരഹത്യ ശ്രമം, വർഗീയ ക്രമ സമാധാന പ്രശ്നങ്ങളുടക്കം നിരവധി കേസുകളിൽ പ്രതിയാണ് അക്ഷയെന്ന് പൊലീസ് പറഞ്ഞു .
2022 , 2023 , 2025 വർഷങ്ങളിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ  വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമടക്കം കേസുകളുണ്ട്. 
2023 ൽ നരഹത്യ ശ്രമത്തിനും ,2025 ജനുവരിൽ വർഗീയ വിരോധം വെച്ച് മീപ്പുഗിരിയിൽ പുതിയതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റ് ഉടമയുടെ  സുഹൃത്തിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് . 
 ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ ശുപാർശയിൽ  ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Reactions

Post a Comment

0 Comments