കഴിഞ്ഞ 11 ന് നീർച്ചാലിലെ ആയുർവേദ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ എന്ന വ്യാജേന
രണ്ട്പേർ വരികയും ഒരാൾ ബൈക്കിൽ പുറത്തു കാത്തു നിന്ന ശേഷം രണ്ടാമൻ കടയിൽ കയറി സ്ത്രിയുടെ കഴുത്തിൽ അണിഞ്ഞ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്ന ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾ പോയ ദിശയിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ കുടുങ്ങിയത്. കർണാടക പുത്തൂർ സ്വദേശികളായ ബി.എ. നൗഷാദ 37 , ശംസുദ്ധീൻ അഷ്‌കർ അലി 25 എന്നിവരാണ് പിടിയിലായത്. ഒരാളെ പുത്തൂർ പ്രതിയുടെ താമസ സ്ഥലത്തു നിന്നും രണ്ടാമനെ ബാംഗ്ലൂരിൽ നിന്നുമാണ് പിടികൂടിയത് .പിടിയിലായ പ്രതികൾ കേരളത്തിലും കർണാടകയിലുമായി മറ്റു കേസുകളിലും പ്രതികളാണ്. ഇരുവരും കർണാടകയിൽ ബെള്ളാര പൊലീസ് സ്റ്റേഷനിൽ സമാന കേസിലും നൗഷാദിന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലും ,ശംസുദ്ധീൻ കർണാടകയിൽ ബലാൽസംഗ കേസിലുൾപ്പെടെ പ്രതിയാണ് . പിടികൂടിയ പ്രതികളിൽ നിന്നും മോഷണ മുതലും കൃത്യത്തിനായി ഉപയോഗിച്ച ബൈക്കും കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡി വൈ എസ് പി സി.കെ. സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ബദിയടുക്ക സബ് ഇൻസ്‌പെക്ടർ നിഖിൽ , എ എസ് ഐ മുഹമ്മദ് , സീനിയർ സിവിൽ ഓഫീസർ പ്രസാദ്, ഗോകുൽ , സിവിൽ ഓഫീസർ ആരിഫ് , ശ്രീനേഷ് , എന്നിവരടങ്ങുന്ന പ്രിത്യേക അന്വേഷണ സംഘം രൂപീകരിച്ച് നിരവധി സി സി ടി വി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയും വിവരണങ്ങൾ ശേഖരിക്കുകയും പ്രതികൾ സഞ്ചരിച്ച വഴി പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments